Sunday 28 October 2018

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ശാസാത്രോത്സവം 2018 ഒക്ടോബര്‍ 30 ന് രാവിലെ 9 മണി മുതല്‍നടക്കുകയാണ്. ഗണിതശാസ്ത്രമേള മുഹമ്മദന്‍സ് ഗേള്‍സ് സ്ക്കൂള്‍, വര്‍ക്ക് എക്സ്പീരിയന്‍സ്  മുഹമ്മദന്‍സ് ബോയ്സ് സ്ക്കൂള്‍, സയന്‍സ്, സോഷ്യല്‍ സയന്‍സ് മേളകള്‍ സെന്റ് ജോസഫ്‌സ് എല്‍ പി സ്ക്കൂള്‍, ഐ ടി മേള ആലപ്പുഴ ഡി ആര്‍ സി എന്നിവിടങ്ങളിലാണ് നടക്കുന്നത്. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം അതാത് സ്ക്കൂളുകളില്‍ വിതരണം ചെയ്യും. ശാസാത്രമേളയിലെ എല്ലാ വിഭാഗങ്ങളുടേയും രജിസ്ട്രേഷന്‍ 29/10/2018 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ആലപ്പുഴ മുഹമ്മദന്‍സ് ബോയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വച്ച് നടക്കും. സ്ക്കൂള്‍ രജിസ്ട്രേഷന്‍ ഫീസ് , പാര്‍ട്ടിസിപ്പന്റ് ഫീസ് എന്നിവ അതാത് കമ്മിറ്റി കണ്‍വീനര്‍മാരുടെ പക്കല്‍ അടക്കേണ്ടതാണ്.
മേളകളുടെ സമയക്രമം റിസള്‍ട്ട് എന്നിവ ഈ ബ്ലോഗ് വഴി അറിയിക്കുന്നതാണ്.

No comments:

Post a Comment