Saturday, 26 November 2016

  2016 നവം 30,ഡിസം 1,2,3, തീയതിതികളില്‍ നടക്കുന്ന ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ 2016 നവംബര്‍ 29 -ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ മത്സരവേദിയായ ആര്യാട് ഗവ വി എച്ച് എസ് സ്ക്കൂളില്‍ വച്ച് നടക്കും. എല്ലാ സ്ക്കൂളുകളും സ്ക്കൂള്‍ അഫിലിയേഷന്‍ ഫീ, പാര്‍ട്ടിസിപ്പന്റ് ഫീ, എന്നിവ അടച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒരു സ്ക്കൂളിലെ എല്ലാ വിഭാഗങ്ങളും കൂടി ഒന്നായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 
 കലോത്സവം, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം കലാസാഹിത്യവേദി എന്നീ വിഭാഗങ്ങളില്‍ അടയ്ക്കേണ്ട മുഴുവന്‍ തുകയും (HSS പിഡി അക്കൗണ്ടില്‍ നിന്നും എ ഇ ഒ ഒയില്‍ അടയ്ക്കേണ്ടതുക, കൂപ്പണ്‍ പ്രകാരമുള്ള തുക, സ്ക്കൂള്‍ കളക്ഷന്‍ എന്നിവ) , സ്ക്കൂളുകളുടെ കൈവശമുള്ള വിവിധ ട്രോഫികള്‍ രജിസ്ട്രേഷന് മുമ്പായി അടച്ച് രസീത് കൈപ്പറ്റേണ്ടതാണ്.

No comments:

Post a Comment