Wednesday, 18 October 2017

ആലപ്പുഴ ഉപജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം 2017 ഒക്ടോബര്‍ 20,21 തീയതികളില്‍ ആലപ്പുഴ എസ് ഡി വി സ്ക്കൂളില്‍ നടക്കും. ഇതു സംബന്ധിച്ച വിവരങ്ങള്‍ ചുവടെ.
1) രജിസ്ട്രേഷന്‍ 19/10/2017 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ആലപ്പുഴ എസ് ഡി വി ബോയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍
2) വിവിധ വിഷയങ്ങളുടെ മത്സരവേദികളും തീയതിയും ചുവടെ ചേര്‍ക്കുന്നു.
ശാസ്ത്രമേള - 21/10/2017  - എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
ഗണിതശാസ്ത്രമേള  21/10/2017 എസ് ഡി വി ബോയ്സ് സ്ക്കൂള്‍
സാമൂഹ്യശാസ്ത്രമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍, എസ് ഡി വി ജെ ബി എസ്
‌പ്രവൃത്തിപരിചയമേള 20,21തീയതികളില്‍ എസ് ഡി വി ബോയ്സ് സ്ക്കൂള്‍
ഐ ടി മേള 20/10/2017  എസ് ഡി വി ഗേള്‍സ് സ്ക്കൂള്‍
3) രക്ഷിതാക്കളില്‍ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനും  പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ കട്ടികളില്‍ ചെലുത്തുന്ന സ്വാധീനം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനും വെണ്ടി രക്ഷ‍ാകര്‍ത്താക്കള്‍ക്കും പൊതുജനങ്ങല്‍ക്കുമായി മേളയോടനുബന്ധിച്ച് മെഗാ ക്വിസ് മത്സരം നടത്തുന്നു. ക്വിസ് മത്സരവിജയികള്‍കള്‍ക്ക് അപ്പപ്പോള്‍ തന്നെ സമ്മാനം നല്കുന്നു. 20/10/2017 രാവിലെ 10 മണിക്ക് ആലപ്പുഴ എസ് ഡി വിവ ഗേള്‍സ് സ്ക്കൂളിലെ ബസന്റ് ഹാളിലാണ് ക്വിസ് മത്സരം നടക്കുന്നത്. ശാസ്ത്രോത്സവത്തില്‍ കുട്ടികളുമായി എത്തുന്ന മുഴുവന്‍ രക്ഷാകര്‍ത്താക്കളും രാവിലെ ഗേള്‍സ് സ്ക്കൂളിലെ ബസന്റ് ഹാളില്‍ എത്തുന്നതിനുള്ള നിര്‍ദ്ദേശം നല്കേണ്ടതാണ്. മറ്റൊരിടത്തും രക്ഷാകര്‍ത്താക്കള്‍ നില്ക്കുന്നതിന് അനുവദിക്കുന്നതല്ല.
ശാസ്ത്രോത്സവം സംബന്ധിച്ച വിവരങ്ങള്‍ യഥാസമം ഈ ബ്ലോഗില്‍ ലഭ്യമായിരിക്കും

No comments:

Post a Comment